Share this Article
News Malayalam 24x7
യൂട്യൂബര്‍ 'തൊപ്പി'ക്ക് വീണ്ടും നോട്ടീസ്
Thoppi

സുഹൃത്തിന്റെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിന് വീണ്ടും പൊലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് എറണാകുളം റൂറൽ സൈബർ പൊലീസാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ടി നിയമപ്രകാരം നിഹാദിനെതിരെ കേസെടുത്തിട്ടുള്ളത്. കേസിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് എറണാകുളം റൂറൽ പൊലീസ് മുൻപ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.


നേരത്തെ നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, ചുമത്തിയിട്ടുള്ള വകുപ്പുകൾ ജാമ്യം ലഭിക്കാവുന്നവയാണെന്ന് നിരീക്ഷിച്ച് ഹർജി തീർപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസിന്റെ നിർദ്ദേശം വന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories