Share this Article
News Malayalam 24x7
ആസൂത്രണ ബോര്‍ഡ് പരീക്ഷാ തട്ടിപ്പ്; വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ PSC
 Kerala PSC

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടിൽ പരീക്ഷ രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ പിഎസ്സി നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയിലുള്ള സാങ്കേതിക പിഴവ് തിരുത്തി വീണ്ടും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. 

തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരന്റൈ അപേക്ഷയില്‍  ഉദ്യോഗാര്‍ത്ഥികളുടെ രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെയാണ് ഹര്‍ജി. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും നല്‍കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ പിഎസ്‌സി ഇതുവരെ തയ്യാറായിട്ടില്ല. 

ഇതിനെതിരെ വിവരാവകാശ കമ്മീഷന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉത്തരവ് വന്ന് ഒരു മാസം കഴിഞ്ഞിട്ടും ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ വിവരങ്ങള്‍ നല്‍കാത്ത സാഹചര്യത്തിലായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് പിഎസ്സി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories