Share this Article
News Malayalam 24x7
വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് സ്റ്റേ; ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്
 Kerala High Court

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പരീക്ഷാ രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒരുമാസത്തേക്കാണ് സ്‌റ്റേ. പിഎസ്സി യുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ തീരുമാനിച്ച കോടതി പരാതിക്കാരനായ ശ്യാംകൃഷ്ണന് നോട്ടീസയച്ചു. 

തിരുവനന്തപുരം സ്വദേശി ശ്യാം കൃഷ്ണന്റെ അപേക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളുടെ രേഖകള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും നല്‍കാനായിരുന്നു കമ്മീഷന്റെ നിര്‍ദേശം. രേഖകള്‍ പിഎസ്സി നല്‍കാതിരുന്നതോടെ പരാതിക്കാരന്‍ വീണ്ടും വിവരാവകാശകമ്മീഷനെ സമീപിച്ചു. 

പിഎസ്സിക്കെതിരെ കമ്മീഷന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചതോടെയാണ് പിഎസ്സി ഹൈക്കോടതിയെ സമീപിച്ചത്. മൂന്നു തസ്ഥികളിലേക്ക് ഒരു പരീക്ഷയാണ് നടത്തിയതെന്നും നിയമനം പൂര്‍ത്തിയായിട്ടില്ലെന്നുമാണ്പിഎസ്സിയുടെ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories