Share this Article
News Malayalam 24x7
അഭിമന്യൂ കൊലക്കേസ്; പ്രതികൾ ഇന്ന് ഹാജരാകും
Abhimanyu

എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു കൊലക്കേസില്‍ വിചാരണ നടപടികള്‍ക്ക് മുന്നോടിയായി പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും.മുന്‍പ് രണ്ട് തവണ നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശം പ്രതികള്‍ ലംഘിച്ചിരുന്നു.മാധ്യമങ്ങളും എസ് എഫ് ഐ പ്രവര്‍ത്തകരും കോടതി പരിസരത്ത് ഉണ്ടാകുമെന്നതിനാല്‍ നേരിട്ട് വരാന്‍ കഴിയില്ലെന്നാണ് പ്രതികള്‍ ന്യായീകരിക്കുന്നത്.ഇത് എന്ത് ന്യയമെന്നാണ് വിചാരണക്കോടതി പ്രതികളുടെ അഭിഭാഷകരോട് തിരികെ ചോദിച്ചു.


അതേസമയം ഇന്ന് പ്രതികള്‍ ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറന്റ് അടക്കം കടുത്ത നടപടികളിലേക്ക് കോടതി കടക്കാനാണ് സാധ്യത.29 പ്രതികളാണ് കേസിലുളളത് .16 പ്രതികളെ ഉള്‍പ്പെടുത്തിയുളള ആദ്യ ഘട്ട കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു.ഒരു വകുപ്പ് കൂടി അധികമായി ചുമത്തിയിട്ടുണ്ട്.മനപ്പൂര്‍വം ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നതാണ് ചുമത്തിയിരിക്കുന്നത് . അതിന്റെ ഭാഗമായി അധിക കുറ്റപത്രം വായിച്ചു കേള്‍പ്പിക്കേണ്ടതുണ്ട് .പ്രതികള്‍ നേരിട്ട് ഹാജരാകേണ്ടതും അനിവാര്യമാണ്. പ്രതികള്‍ ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories