Share this Article
News Malayalam 24x7
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു
President's Police Medals Announced

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് ഒൻപത് ഉദ്യോഗസ്ഥരാണ് ഇത്തവണ വിവിധ മെഡലുകൾക്ക് അർഹരായത്. പൊലീസ് സേനയിൽ നിന്ന് ഏഴുപേർക്കും അഗ്നിരക്ഷാ സേനയിൽ നിന്ന് രണ്ടുപേർക്കുമാണ് പുരസ്കാരം.

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പരമോന്നത പൊലീസ് മെഡലിന് വിജിലൻസ് എസ്പി എസ്. ശശിധരൻ അർഹനായി. ശബരിമല സ്വർണ്ണക്കവർച്ച കേസ് ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനാണ് അദ്ദേഹം.

പൊലീസ് സേനയിൽ നിന്ന് മികച്ച സേവനത്തിനുള്ള പുരസ്കാരം 6 പേർ നേടി:

  1. രാജ്പാൽ മീണ (ഐ.ജി)

  2. ബിനു രാമകൃഷ്ണപിള്ള (എസ്.പി)

  3. ഉജ്ജ്വൽ കുമാർ.ജി (എസ്.പി)

  4. രവികുമാർ വി.ആർ.  (ഡിവൈ.എസ്.പി)

  5. സുരേഷ് ബാബു എസ്.എസ്. (ഡിവൈ.എസ്.പി)

  6.  ജ്യോതിഷ് കുമാർ ടി.എസ്.എൽ (സബ് ഇൻസ്പെക്ടർ)

അഗ്നിരക്ഷാ സേനയിൽ നിന്ന് 2 പേർക്ക് മെഡൽ:

  1. രാജേന്ദ്രൻ നായർ (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ)

  2. സെബാസ്റ്റ്യൻ ജോസഫ് (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ)

സ്വാതന്ത്ര്യദിന പരേഡിൽ വെച്ച് പുരസ്കാരങ്ങൾ ഔദ്യോഗികമായി കൈമാറും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories