Share this Article
News Malayalam 24x7
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച കേസ്: അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Arjun Ayanki

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 5 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് അര്‍ജുന്‍ ആയങ്കിയെ വീണ്ടും തലശ്ശേരി കോടതിയില്‍ എത്തിക്കുന്നത്.  അര്‍ജുന്‍ ഒളിവില്‍ കഴിഞ്ഞ തളിപ്പറമ്പിലും പയ്യന്നൂരിലുമൊക്കെ കഴിഞ്ഞ ദിവസം പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

കുറ്റകൃത്യത്തിനായി ഉപയോഗിച്ചെന്ന് സംശയിക്കുന്ന അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആയങ്കിയുടെ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്ത് നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. താന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതെന്ന് ആയങ്കി മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കായുള്ള അന്വേഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories