Share this Article
News Malayalam 24x7
72-ാമത് നെഹ്‌റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും
72nd Nehru Trophy Boat Race

72ാമത് നെഹ്‌റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട. ജലമേള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. 22 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കും. രാവിലെ 11നാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം. തുടര്‍ന്ന് ഉച്ചക്ക് ശേഷം ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. വൈകീട്ട് നാല് മണിക്കാണ് ഫൈനല്‍ മത്സരം. ആറ് ഹീറ്റ്‌സുകളാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തിലുള്ളത്. ഇതില്‍ ആദ്യ നാല് ഹീറ്റ്സുകളില്‍ നാല് വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്സുകളില്‍ മൂന്ന് വള്ളങ്ങളും മത്സരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories