ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുന്‍ ബോര്‍ഡംഗം എ. അജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. ജൂലൈ 23-നാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2025 ല്‍ സ്വര്‍ണ്ണപ്പാളികള്‍ കടത്തിയെന്ന കേസിലാണ് അറസ്റ്റ്.
2019-ലെ സ്വര്‍ണ്ണക്കൊള്ള മറച്ചുവെക്കാനായി, ഹൈക്കോടതിയെ അറിയിക്കാതെ സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് മാറ്റി എന്നാണ് ആരോപണം. പ്രതികള്‍ക്ക് ഈ കേസില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിക്കുമ്പോള്‍, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചന തെളിയിക്കാനുള്ള തെളിവുകള്‍ ഇല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. പ്രതികളുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.