സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍. എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനം.. ആറ് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്ന ഈ പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ ആദ്യം പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആരംഭിക്കുന്നത്.
സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ് തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെ ഏതെങ്കിലും ഒരു സ്‌പെഷ്യലിസ്റ്റിന്റെ സേവനം എപ്പോഴും ലഭ്യമാക്കുന്ന രീതിയിലാണ് ക്രമീകരണം. അനാവശ്യമായ റെഫറലുകള്‍ ഒഴിവാക്കി രോഗികളുടെ സമയനഷ്ടവും സാമ്പത്തിക ബാധ്യതയും കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനറല്‍ കേഡറിലുള്ള ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി അഡീഷണല്‍ ഡി.എച്ച്.എസ് ഡോക്ടര്‍ ഷീനു കെ.എസ്.-നെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്.