Share this Article
News Malayalam 24x7
കാപ്പ ചുമത്തപ്പെട്ട അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കം
Arjun Ayanki

കാപ്പ ചുമത്തപ്പെട്ട അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നടപടികള്‍ ആരംഭിച്ച് പോലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനായി അനുമതി തേടി വളപട്ടണം എസ്.എച്ച്.ഒ ഇന്ന് തലശ്ശേരി സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കും. നിലവില്‍ തലശ്ശേരി സബ് ജയിലില്‍ റിമാന്‍ഡിലാണ് അര്‍ജുന്‍ ആയങ്കി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒന്‍പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി ഉത്തരവിട്ടത്. കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനാണ് പോലീസിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories