ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമെന്ന് വിവരം. സംഘടനയ്ക്കുള്ളില്‍ സംസ്ഥാന കമ്മിറ്റി മുതല്‍ മേഖലാ കമ്മിറ്റികള്‍ വരെ വിഭാഗീയത ശക്തമാണെന്നും, സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ പോലും ചില നേതാക്കള്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഒരു സമരസംഘടന എന്ന നിലയില്‍ നിന്നും മാറി വെറുമൊരു പാലിയേറ്റീവ് കെയര്‍ സംവിധാനമായി സംഘടന ചുരുങ്ങിപ്പോകുന്നുവെന്നും പുതിയ കേഡര്‍മാരെ വളര്‍ത്തുന്നതില്‍ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് നിലവിലുള്ളതെന്നും വിമര്‍ശനമുയര്‍ന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ലെന്നും കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം വെറും പേരിന് മാത്രമാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സ്ത്രീപക്ഷ നിലപാടുകളും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തനം സജീവമാക്കി യുവജനങ്ങളെ ആകര്‍ഷിക്കണം. എല്‍.ജി.ബി.ടി.ക്യു വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അവരെയും സംഘടനയുടെ ഭാഗമാക്കാന്‍ ഡി.വൈ.എഫ്.ഐ തയ്യാറാകണമെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.