Share this Article
News Malayalam 24x7
കേരളത്തിൽ ആകെ പോളിങ് 79.63 ശതമാനം; അന്തിമ കണക്ക് വോട്ടെണ്ണൽ‌ കഴിഞ്ഞെന്ന് കമ്മിഷൻ
വെബ് ടീം
posted on 13-04-2026
1 min read
ec

തിരുവനന്തപുരം: സംസ്ഥാനത്തെ 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ട് ഒഴിവാക്കി, പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ ആകെ പോളിങ് ശതമാനം 79.63 ശതമാനം ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍. ബൂത്തുകളില്‍ പോള്‍ ചെയ്യപ്പെട്ടത് ആകെയുള്ള 2,71,42,952 വോട്ടിന്റെ 78.27 ശതമാനം ആയിരുന്നു. അതിനൊപ്പം മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അവശ്യസര്‍വീസുകാര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എന്നീ വിഭാഗങ്ങളില്‍നിന്നുള്ള 3,68,193 വോട്ടുകള്‍ കൂടി ചേരുമ്പോഴാണ് ആകെ ശതമാനം 79.63 ആയതെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. സര്‍വീസ് വോട്ടിന്റെ എണ്ണം ഉള്‍പ്പെടെ വോട്ടെണ്ണല്‍ കഴിയുമ്പോള്‍ അന്തിമ കണക്കു നല്‍കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. വോട്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ വൈകിയിട്ടില്ലെന്നും പോസ്റ്റല്‍ വോട്ടിന്റെ കണക്ക് സമാഹരിക്കാന്‍ മൂന്നു ദിവസം മാത്രമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റല്‍ വോട്ടിന്റെ എണ്ണം ആകെ 3,68,193

മുതിര്‍ന്ന പൗരന്മാര്‍ - 1,40,219 (ആകെ-1,45,604)

ഭിന്നശേഷിക്കാര്‍ - 60,734 (62159)

അവശ്യസര്‍വീസ് - 32,172 (34,140)

തിരഞ്ഞെടുപ്പ് ഡ്യൂട്ടി - 1,35,068

ഇനി ലഭിക്കാനുള്ളത് - 53,984 സര്‍വീസ് വോട്ടുകൾ


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories