Share this Article
News Malayalam 24x7
ചെരുപ്പ് കഴുകുന്നതിനിടെ ഒഴുകിപ്പോയി, എടുക്കാൻ നെയ്യാറിൽ ഇറങ്ങിയ 14കാരൻ മുങ്ങി മരിച്ചു
വെബ് ടീം
posted on 18-04-2026
1 min read
AMITHESH RAJ

തിരുവനന്തപുരം: നെയ്യാറിൽ വീണ ചെരുപ്പ് എടുക്കാൻ ഇറങ്ങിയ വിദ്യാർഥി വെള്ളത്തിൽ മുങ്ങി മരിച്ചു. ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസിൽ അയ്യപ്പന്റെയും പത്മയുടെയും മകൻ അമിതേഷ്‌ രാജ് (14) ആണ് മരിച്ചത്. അരുമാനൂർ എംവി ഹയർ സെക്കൻഡറി സ് കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു.

ഇന്നലെ വൈകിട്ട് നാലുമണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിൽ കുളിക്കാൻ എത്തിയ മൂന്ന് കൂട്ടുകാരെ വിളിക്കാൻ എത്തിയതായിരുന്നു അമിതേഷ് എന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിൽ ചെരുപ്പിൽ പറ്റിയ ചെളി കഴുകാൻ കടവിന് സമീപം ഇറങ്ങി. കഴുകുന്നതിനിടെ ഒരു ചെരുപ്പ് വെള്ളത്തിൽ വീണു. ഇതെടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ അമിതേഷ് ചെരുപ്പ് എടുത്തശേഷം തിരിച്ച് നീന്തു ന്നതിനിടയിൽ വെള്ളത്തിൽ താഴ്ന്ന് പോവുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം സംഭവസ്ഥലത്ത് നിന്നും 50 മീറ്റർ ദൂരെ മാറി വെള്ളത്തിൽ 10 മീറ്ററോളം താഴ്ന്ന നിലയിൽ ലഭിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories