തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ തെറ്റുതിരുത്തൽ നടപടിയിലേക്ക് കടക്കാൻ സിപിഐഎം. പ്ലീനമില്ല വിപുലീകൃത സംസ്ഥാന സമിതി വിളിക്കും. ഓഗസ്റ്റിലാണ് വിപുലീകൃത സംസ്ഥാന സമിതി ചേരുക. സ്ഥലം എവിടെയെന്ന് തീരുമാനിച്ചിട്ടില്ല. പ്രത്യേക പ്ലീനം വിളിക്കണമെന്നായിരുന്നു കേന്ദ്രകമ്മിറ്റിയിലടക്കം അഭിപ്രായം ഉയർന്നിരുന്നത്. ബംഗാളില്‍ പ്രത്യേക പ്ലീനം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ കേരളത്തിൽ പ്ലീനം വിളിക്കേണ്ടെന്നാണ് തീരുമാനം.
അതേസമയം വർഗീയ വിരുദ്ധ നിലപാട് ശക്തമാക്കാനാണ് സിപിഐഎ തീരുമാനം. വർഗീയതയോട് സ്വീകരിച്ച അഴകൊഴമ്പൻ സമീപനം അവസാനിപ്പിക്കാൻ സംസ്ഥാന സമിതിയിൽ തീരുമാനം. എല്ലാത്തരം വർഗീയതയേയും ശക്തമായ എതിർക്കും. മുസ്ലിം ലീഗിന്റെ വർഗീയ സമീപനം തുറന്നു കാട്ടാനും തീരുമാനം. വെള്ളാപ്പള്ളി നടേശനെ ശക്തമായി തള്ളിപ്പറയും. റിപ്പോർട്ടിലെ വെള്ളാപ്പള്ളി പരാമർശത്തിന് കടുപ്പംപോരാ എന്ന് സംസ്ഥാന സമിതിയിൽ വിമർശനം.വർഗീയ വിരുദ്ധ സമീപനങ്ങളിൽ ഇനി വിട്ടുവീഴ്ച പാടില്ല. വെള്ളാപ്പള്ളിക്കെതിരായ കർശന സമീപനം അടങ്ങുന്ന പരാമർശം റിപ്പോർട്ടിൽ ഉൾപ്പെടുത്തി. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർന്നയത്തിലെ പാളിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തി. പയ്യന്നൂരിൽ ആരോപണ വിധേയനായ ടി ഐ മധുസൂദനനെപയ്യന്നൂരിലും ഒഴിവാക്കേണ്ടതായിരുന്നു. പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അവതരിപ്പിച്ച റിപ്പോർട്ടിൽ കാര്യമായ തിരുത്തൽ വരുത്തി സംസ്ഥാന സമിതി.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളില്‍ ഭരണവിരുദ്ധവികാരവും ഉണ്ടെന്ന് സിപിഐഎം സമ്മതിച്ചിരുന്നു. . സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.