Share this Article
News Malayalam 24x7
ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം
Guruvayur Temple Virtual Queue Darshan

ഗുരുവായൂരിൽ ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിനായി ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശനം ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ മണിക്കൂറിൽ മൂന്നുറ് ഭക്തർക്ക്  ഓൺലൈൻ വഴി  ദർശനം സാധ്യമായി. പരീക്ഷണടിസ്ഥാനത്തിൽ  ഓഗസ്റ്റ് 4 മുതൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ദർശനം.

ദിവസവും എട്ട് മണിക്കൂർ വെർച്വൽ ക്യൂ ദർശനം ഉണ്ടാകും.പ്രതിദിനം  2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കും.രാവിലെ ഏഴ് മുതൽഉച്ചയ്ക്ക് 2 വരെയും വൈകിട്ട് നാലു മുതൽ ആറുവരെയും ഈ സൗകര്യം ലഭിക്കും.ആഗസ്റ്റ് മാസത്തെ വെർച്വൽ ക്യൂ ദർശനത്തിൻ്റെ ബുക്കിങ്ങ് പൂർത്തിയായിയിട്ടുണ്ട്. സെപ്റ്റംബറിലെ  വെർച്വൽ ക്യൂ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ്ങ് വൈകാതെ തുടങ്ങും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article