സംസ്ഥാനത്തെ മിന്നൽ പ്രളയത്തിൽ കെഎസ്ഇബിക്ക് 25 കോടിയുടെ നഷ്ടമുണ്ടായതായി വൈദ്യൂതി മന്ത്രി സണ്ണി ജോസഫ്. ആറന്മുളയിൽ അടക്കം വേഗത്തിൽ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.മുഖ്യമന്ത്രി പത്തനംതിട്ടയിൽ എത്താൻ വൈകിയിട്ടില്ല.അവിടെ ചുമതലയുള്ള മന്ത്രിമാർ പ്രവർത്തിച്ചിട്ടുണ്ട്.മുഖ്യമന്ത്രി തലസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. അതെസമയം മുഖ്യമന്ത്രി കൊച്ചിയിൽ പോയത് ഇൻവസ്റ്ററെ കാണാനാണോ എന്ന ചോദ്യത്തോട് സണ്ണി ജോസഫ് പ്രതികരിച്ചില്ല.