Share this Article
News Malayalam 24x7
ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, നടപടി ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച്
വെബ് ടീം
posted on 20-06-2026
1 min read
HORMUZ

ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു മണിക്കൂറുകൾക്കകം, ദക്ഷിണ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും  പ്രതിഷേധിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചെന്ന് റിപ്പോർട്ട്.

ഇറാൻ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. അമേരിക്കയുമായി സമാധാനക്കരാർ ഒപ്പുവച്ച് ദിവസങ്ങൾക്കകമാണ് വീണ്ടും പശ്ചിമേഷ്യയിൽ അശാന്തി ഉടലെടുക്കുന്നത്. നേരത്തെ ലബനനിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ച് നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും 5 പേർ കൊല്ലപ്പെട്ടിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories