Share this Article
News Malayalam 24x7
ട്രംപിന് തിരിച്ചടി; യുദ്ധാധികാര പ്രമേയം പാസാക്കി സെനറ്റ്
Trump

ഇറാനെതിരെ പാർലമെന്റിന്റെ അനുമതിയില്ലാതെ സൈനിക നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിലക്കുന്ന യുദ്ധാധികാര പ്രമേയം യു.എസ് സെനറ്റ് പാസാക്കി. ഇറാൻ വിഷയത്തിൽ കടുത്ത സൈനിക നിലപാടുകളുമായി മുന്നോട്ടുപോകുന്ന ട്രംപ് ഭരണകൂടത്തിന് ഈ തീരുമാനം വലിയൊരു തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 48-നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ട്രംപിന്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് സെനറ്റർമാർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു എന്നതാണ് ശ്രദ്ധേയം. ഇതോടെ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷത്തെ മറികടന്ന് പ്രമേയം പാസാക്കാൻ ഡെമോക്രാറ്റുകൾക്ക് സാധിച്ചു.


ഇറാന്റെ ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുകയാണ്. ഇതേത്തുടർന്ന് ആണവ സമാധാന കരാറുകളിലും വലിയ തോതിലുള്ള അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സെനറ്റിൽ പാസായ പുതിയ യുദ്ധാധികാര പ്രമേയം അമേരിക്കയുടെ ഭാവി സൈനിക നീക്കങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories