Share this Article
News Malayalam 24x7
മെസ്സിയുടെ കേരള സന്ദര്‍ശനം; ജി.എസ്.ടി നികുതി വെട്ടിപ്പ് അന്വേഷണത്തില്‍ കാലതാമസമെന്ന് ആരോപണം
Messi

ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തില്‍ കൊണ്ടുവരുമെന്ന പേരില്‍ നടത്തിയ ജി.എസ്.ടി നികുതി വെട്ടിപ്പ് കേസില്‍ തുടര്‍നടപടികള്‍ വൈകുന്നതായി ആരോപണം. ക്രമക്കേടുകള്‍ നേരത്തെ കണ്ടെത്തിയിട്ടും നടപടികള്‍ വൈകിപ്പിച്ച നാല് ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമ്മോ നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഇപ്പോഴും വൈകുകയാണ്. പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്ന് ജി.എസ്.ടി പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്‌പോണ്‍സറുടെ  അക്കൗണ്ടിലേക്ക് വന്ന 206 കോടി രൂപ സ്വന്തം വരുമാനമോ വാണിജ്യ വായ്പയോ അല്ലെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ഈ തുക കൈമാറിയ രണ്ട് ധനകാര്യ സ്ഥാപനങ്ങളോട് വിശദീകരണം തേടിയതില്‍ ഒരു സ്ഥാപനം നല്‍കിയ മറുപടിയില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും രണ്ടാമത്തെ സ്ഥാപനം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പലിശയോ ചാര്‍ജ് രജിസ്‌ട്രേഷനോ രേഖപ്പെടുത്താത്ത ഈ പണമിടപാടില്‍ വലിയ ദുരൂഹതയുണ്ടെന്ന് എസ്.ഐ.ടി ചൂണ്ടിക്കാണിച്ചിട്ടും ജി.എസ്.ടി കമ്മീഷണര്‍ക്ക് മുന്നിലുള്ള റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാലതാമസം നേരിടുന്നുണ്ടെന്നാണ് ആക്ഷേപം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories