Share this Article
News Malayalam 24x7
DGP എസ്. ശ്രീജിത്തനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
 S. Sreejith

ഡിജിപി എസ്. ശ്രീജിത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന സമയത്ത് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരാതിക്കാരനായ എംവിഡി ഉദ്യോഗസ്ഥന്‍ ദിപിന്‍ എടവന വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഈ വിഷയത്തില്‍ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണമല്ല നടന്നതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. മുന്‍പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരായി ശ്രീജിത്തിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പരാതിക്കാരനെയും ശ്രീജിത്തിനെയും ഒരുമിച്ചിരുത്തി പരാതി കേട്ട നടപടി ശരിയായ അന്വേഷണ രീതിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരന് ആക്ഷേപങ്ങളുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് ഹര്‍ജി ഇന്ന് കോടതിക്ക് മുന്നിലെത്തുന്നത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories