Share this Article
News Malayalam 24x7
മുഖ്യമന്ത്രിയുടെ കാർ വഴിയിൽ തടഞ്ഞ കേസ്; ചേന്തി അനിലിനെ കസ്റ്റഡിയിൽ വാങ്ങും
Police Seek Custody of Chenti Anil in Car Blocking Case

മുഖ്യമന്ത്രി  വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ പ്രതി ചേന്തി അനിലിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നടപടി തുടങ്ങി. സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിനും പ്രതിയുടെ ശബ്ദ പരിശോധന നടത്തുന്നതിനുമാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകുന്നത്.

അതേസമയം, ചേന്തി അനിലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം മജിസ്ട്രേറ്റ് (സി.ജെ.എം) കോടതി ഇന്ന് പരിഗണിക്കും.

വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ചേന്തി അനിലിനെതിരെ പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ പ്രതിയുടെ മൊബൈൽ ഫോൺ ഇന്നലെ വീണ്ടും സ്റ്റേഷനിൽ ഹാജരാക്കിക്കുകയും സൈബർ പരിശോധനയ്ക്കായി നൽകുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയോ മറ്റു നിർദേശങ്ങളോ ഉണ്ടോയെന്ന് വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. അനിലിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന വേളയിൽ കസ്റ്റഡി അപേക്ഷയുടെ ആവശ്യകത പൊലീസ് കോടതിയെ അറിയിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories