Share this Article
News Malayalam 24x7
ഉപരാഷ്രപതിയുടെ സന്ദർശനം; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
Traffic Restrictions in Kochi Ahead of Vice President's Visit

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍ രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം. രാവിലെ 10 മുതല്‍ അങ്കമാലിയില്‍ നിന്ന് ആലുവയിലേക്ക് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഇത്തരം വാഹനങ്ങള്‍ കാലടി പെരുമ്പാവൂര്‍ പുത്തന്‍കുരിശ് വഴി എറണാകുളത്തേക്ക് പോകേണ്ടതാണ്. 12:40 മുതല്‍ 2 മണി വരെ അങ്കമാലിയില്‍ നിന്ന് ആലുവ ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. എയര്‍പോര്‍ട്ടില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ 1:25 മുതല്‍ 2 മണി വരെ മറ്റൂര്‍ നായത്തോട് വഴി പോകേണ്ടതാണ്. 1:20 മുതല്‍ 2 മണി വരെ അത്താണിയില്‍ നിന്ന് ആലുവ ഭാഗത്തേക്ക് ഒരു വാഹനവും കടത്തി വിടില്ല. പറമ്പയം,ദേശം, പറവൂര്‍ കവല, തോട്ടക്കാട്ടുകര,അത്താണി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് 1:30 മുതല്‍ 2 വരെ മെയിന്‍ റോഡിലേക്ക് പ്രവേശനമില്ല. ബൈപ്പാസ് ജംഗ്ഷന്‍ പുളിഞ്ചോട് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മെയിന്‍ റോഡിലേക്ക് 1:35 മുതല്‍ 2 മണി വരെ ഒരു വാഹനവും കടത്തി വിടില്ല. സിറ്റിയില്‍ നിന്ന് വരുന്ന ഭാരവാഹനങ്ങള്‍ രാവിലെ 10 മുതല്‍ കണ്ടെയ്‌നര്‍ റോഡ് ചേരാനല്ലൂര്‍ വരാപ്പുഴ വഴി പോകേണ്ടതാണ്. വൈകുന്നേരം 4:15 മുതല്‍ 6 വരെ സിറ്റിയില്‍ നിന്ന് വരുന്ന ഒരു വാഹനവും മെയിന്‍ റോഡ് വഴി  കടത്തിവിടില്ല. 






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories