Share this Article
News Malayalam 24x7
2 ദിവസം മുൻപ് തെര. കമ്മിഷൻ അയച്ച കത്തിൽ ബിജെപിയുടെ സീൽ!; ഗുരുതര ആരോപണവുമായി സിപിഐഎം; ക്ലെറിക്കല്‍ പിഴവാണെന്നും പിശക് തിരിച്ചറിഞ്ഞു തിരുത്തല്‍ നടത്തിയതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
വെബ് ടീം
posted on 23-03-2026
1 min read
cpim on  bjp seal

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ ഉണ്ടെന്ന ആരോപണവുമായി സിപിഐഎം. രണ്ടു ദിവസം മുന്‍പ് ലഭിച്ച കത്തില്‍ ബിജെപി സീല്‍ ഉണ്ടെന്നാണ് സിപിഐഎം ആരോപിക്കുന്നത്. 2019 മാര്‍ച്ച്് 19ന് കമ്മിഷന്‍ തയാറാക്കിയ കത്താണ് രണ്ടു ദിവസം മുന്‍പ് മെയിലില്‍ പാര്‍ട്ടികള്‍ക്കു ലഭിച്ചത്. ക്രിമിനല്‍ കേസുകള്‍ ഉള്ളവര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ കാര്യങ്ങള്‍ ഉള്‍പ്പെടെ ഉള്‍പ്പെടുത്തി അയച്ച മെയിലിലാണ് ബിജെപിയുടെ സീല്‍ ഉള്ള കത്ത് ലഭിച്ചതെന്നാണ് സിപിഐഎം ആരോപണം.ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും നിയന്ത്രിക്കുന്നത് ഒരേ അധികാരകേന്ദ്രമാണെന്നത് രഹസ്യമല്ലെന്നും എന്നാല്‍ രണ്ടു രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള മര്യാദയെങ്കിലും കാട്ടണമെന്ന് സിപിഐഎം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഏതു ബട്ടണ്‍ അമര്‍ത്തിയാലും താമര തെളിയും എന്നതു പോലെ മറ്റൊരു ആകസ്മികതയാണിതെന്നും പാര്‍ട്ടി പരിഹസിക്കുന്നു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ഒരേ സീല്‍ ആണ് ഉപയോഗിക്കുന്നത്. മറ്റു ചില പാര്‍ട്ടികള്‍ക്കും ബിജെപി സീല്‍ ഉള്ള കത്തു കിട്ടിയിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പിച്ചുവെന്നും സിപിഐഎം പറയുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സീല്‍ വന്നത് ക്ലെറിക്കല്‍ പിഴവാണെന്നും പിശക് തിരിച്ചറിഞ്ഞു നേരത്തെ തന്നെ തിരുത്തല്‍ നടത്തിയതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories