Share this Article
News Malayalam 24x7
സൈനികക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് ഐ.എ.എസിന് സസ്പെൻഷൻ
വെബ് ടീം
1 hours 16 Minutes Ago
1 min read
b ashok ias

തിരുവനന്തപുരം: സൈനികക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് ഐ.എ.എസിന് സസ്പെൻഷൻ. അഖിലേന്ത്യ സിവിൽ സർവീസ് റൂൾസ് പ്രകാരമാണ് അച്ചടക്ക നടപടി. വളരെ അപൂർവമായിട്ടാണ് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സസ്പെൻഷൻ ഉണ്ടാകുന്നത്.കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മീഷണറുമായിരിക്കെയാണ് ബി അശോകിനെ, സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്.

തുടർ ഭരണം ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുമെന്ന നേരത്തേ ബി അശോക് സര്‍ക്കാരിനെ വിമര്‍​ശിച്ച് വിവാദത്തിലായിരുന്നു. തുടർ ഭരണാനുഭവം വ്യക്തികളിലും കക്ഷികളിലും ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുന്നു. കേരള ശബ്ദം ലേഖനത്തിലാണ് ബി.അശോകിന്റെ വിമർശനം. സുതാര്യമായ ജനാധിപത്യത്തിന് വോട്ടർമാർ ജാഗ്രത കാണിക്കണം. ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവും ലേഖനത്തിൽ വ്യക്തമാക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories