Share this Article
News Malayalam 24x7
ED ഉദ്യോ​ഗസ്ഥരുടെ വാഹനം ആക്രമിച്ച് പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു,എം.എ. ബേബി കസ്റ്റഡിയിൽ
വെബ് ടീം
posted on 27-05-2026
1 min read
ed raid

തിരുവനന്തപുരം: ഇഡി റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് സംഘര്‍ഷം. പ്രവർത്തകർ കല്ലും കുപ്പികളും ഇഡി ഉദ്യോഗസ്ഥരുടെ  വാഹനങ്ങൾക്കു നേരെ എറിഞ്ഞു.കാറിന്റെ ചില്ലുകൾ തകർന്നു.ആക്രമണത്തിൽ ഇ.ഡി വാഹനത്തിന്റെ ഡ്രൈവർ ശ്യാമിന് പരിക്ക്. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ഇ.ഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. വാഹനത്തിനുനേരെ അക്രമം ഉണ്ടായതിനെ തുടർന്നാണ് ഇവർ സ്റ്റേഷനിലേക്ക് എത്തിയത്.റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ  പ്രവര്‍ത്തകര്‍ കൂകിവിളിച്ചാണ് സ്വീകരിച്ചത്.പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വീട്ടില്‍ റെയ്ഡ് പൂർത്തിയായതിനു പിന്നാലെയായിരുന്നു സംഘർഷം.

അതേ സമയം ഡൽഹി ഇ.ഡി ആസ്ഥാനത്തെ പ്രതിഷേധത്തിനിടെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories