തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിലപാടില്‍ ഉറച്ച് സിപിഐ.ഒരുതരത്തിലും വീട്ടുവീഴ്ച വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനം.പാര്‍ട്ടിയുടെ അഭിമാനം സിപിഐഎമ്മിന് മുന്നില്‍ പണയം വയ്‌ക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തതായാണ് റിപ്പോർട്ട്.വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിര്‍ത്തേണ്ടന്നും വിലയിരുത്തല്‍.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ സമവായത്തിലെത്താനായി കഴിഞ്ഞ ദിവസം നടത്തിയ സിപിഎം-സിപിഐ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പദവി സിപിഐക്ക് വേണമെന്നും കീഴ്‌വഴക്കം മാറ്റണമെന്നുമുള്ള ബിനോയ് വിശ്വത്തിന്‍റെ ആവശ്യം എം.വി.ഗോവിന്ദന്‍ മാസ്റ്റർ തള്ളി. അപമാനിക്കെപ്പെട്ടിട്ടില്ലെന്നും മുന്നണിയുടെ രാഷ്ട്രീയത്തിന്‍റെ അര്‍ഥം മനസിലാക്കാന്‍ സിപിഐഎമ്മിന് പറ്റണമെന്നും ബിനോയ് വിശ്വം പറഞ്ഞു.പ്രതിപക്ഷ ഉപനേതാവ് സിപിഎമ്മിനെന്നുള്ള കീഴ് വഴക്കം മാറ്റി സിപിഐക്ക് നല്‍കണമെന്ന് ബിനോയ് വിശ്വത്തിന്‍റെ ആവശ്യം ഉഭയക്ഷി ചര്‍ച്ചയുടെ തുടക്കത്തിലെ സിപിഐഎം തള്ളി. മാറ്റത്തിന് വേണ്ടി മാത്രം ഒരു മാറ്റം സാധ്യമല്ലെന്ന എം വി ഗോവിന്ദന്‍ മാസ്റ്റർ മറുപടി നല്‍കി. ഇരുപാര്‍ട്ടികളുടെയും നിലപാടില്‍ മാറ്റമില്ലെന്നും ചര്‍ച്ച പരാജയമെന്നും പരസ്യമായി പറഞ്ഞു ബിനോയ് വിശ്വം . പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ തീരുമാനമാകാത്തതോടെ എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗം ചേരാന്‍ പോലും മുന്നണിക്കായിട്ടില്ല.