കോതമംഗലം: പെൺ സുഹൃത്തിനെ ക്രൂരമായി മർദിച്ച് വഴിയിൽ തള്ളി യുവാവ്.വിവാഹത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടതിന് ആണ് ക്രൂരമായ ആക്രമണം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.കോതമംഗലത്തിനടുത്ത് കോഴിപ്പള്ളിയിലാണ് ഞെട്ടിക്കുന്ന ക്രൂരത.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിനാണ് തന്‍റെ വിവാഹം മുടങ്ങുമെന്ന കരുതി അക്രമണം നടത്തിയത്. കൂടാതെ ഇയാൾ യുവതിയുടെ സ്വർണവും കവർന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിതിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച ഇയാള്‍ യുവതിയെ കാണാനെത്തി. വിവാഹിതയായ ഈ സ്ത്രീ തന്‍റെ വിവാഹം മുടക്കുമെന്ന് നിതിൻ ഭയന്നു. പിന്നാലെ കാറിൽവച്ച് തോർത്തുകൊണ്ട് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി കോതമംഗലം ബൈപ്പാസിൽ തള്ളി. 12 പവൻ ആഭരണങ്ങളും കവർന്നു. കുന്നത്തുനാട് സിഐ എസ് ശിവലാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.