Share this Article
News Malayalam 24x7
എകെ പ്രീത കേരള ഹൈക്കോടതി ജഡ്ജി; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു
വെബ് ടീം
posted on 24-04-2026
1 min read
MK PREETHA

കൊച്ചി:അഭിഭാഷക എകെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി നിയമിച്ചാണ് വിജ്ഞാപനം ഇറക്കിയത്.മെഡിക്കല്‍ റെക്കോര്‍ഡുകള്‍ രോഗിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ ഉത്തരവ് എകെ പ്രീത വാദിച്ച കേസിലാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. പിങ്ക് പൊലീസ് കേസ്, തോട്ടം തൊഴിലാളികളുടെ നിര്‍വചനം എന്നിവ സംബന്ധിച്ച സുപ്രധാന വിധികളും പ്രീത ഹാജരായ കേസുകളിലാണ് ഹൈക്കോടതി പുറപ്പടുവിച്ചത്.

ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് റെഡി ടു വൈറ്റ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായതും പ്രീതയാണ്.കേരള ഹൈക്കോടതിയില്‍ മൂന്ന് പതിറ്റാണ്ടായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് പ്രീത. ഹൈക്കോടതി മുന്‍ ജഡ്ജി എം രാമചന്ദ്രന്റെ ജൂനിയര്‍ ആയിരുന്നു. ഭരണഘടന, തൊഴില്‍, സര്‍വീസ് കേസുകളിള്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലോ അക്കാദമിയില്‍ നിന്ന് 1996ല്‍ നിയമത്തില്‍ ബിരുദം നേടിയ പ്രീത 1997 മുതല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories