Share this Article
News Malayalam 24x7
വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾക്ക് സ്വാഭാവിക ജാമ്യം, കുറ്റപത്രം സമർപ്പിച്ചിട്ടില്ല
വെബ് ടീം
posted on 16-05-2026
1 min read
valayar

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി രാംനാരായാണൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ‍്യം ലഭിച്ചു. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതോടെയാണ് ജാമ‍്യം ലഭിച്ചത്. അതേസമയം, കേസിൽ ഇതുവരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ല.2025 ഡിസംബർ 17 ബുധനാഴ്ച മൂന്നുമണിക്കാണ് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായത്. മോഷ്ടാവാണെന്നു സംശയിച്ചായിരുന്നു ആൾക്കൂട്ട മർദനം.പട്ടികജാതി- പട്ടികവർഗ്ഗ അതിക്രമം തട‍യൽ നിയമം പ്രകാരമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

കേസിൽ സ്ത്രീകൾ ഉൾപ്പടെ ഇരുപതോളം പ്രതികളാണുള്ളത്. ഇതിൽ നാലു പേർ ആർഎസ്എസ്- ബിജെപി ബന്ധം ഉള്ളവരായിരുന്നു. ബംഗ്ലാദേശിയാണോയെന്ന് ചോദിച്ചായിരുന്നു ആക്രമണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories