Share this Article
News Malayalam 24x7
'ഞങ്ങൾ ട്രംപിനെ കൊല്ലും’;തലയ്ക്ക് 100 മില്യൺ ഡോളർ പ്രതിഫലം'; ഖമനയിയുടെ വിലാപയാത്രയിൽ‌ കൂറ്റൻ ബാനർ
വെബ് ടീം
1 hours 50 Minutes Ago
1 min read
khamenei

ടെഹ്റാൻ: ഫെബ്രുവരി 28-നുണ്ടായ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്രയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കി കൂറ്റൻ ബാനർ. ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ ചുവന്ന ബാനർ ജനക്കൂട്ടം ഉയർത്തിപ്പിടിക്കുകയായിരുന്നു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.‘രക്തസാക്ഷിയായ ഖമനയിയുടെ ചോരയ്ക്ക് പ്രതികാരം’ എന്ന ഹാഷ്‌ടാഗോടെയാണ് ഇറാൻ മാധ്യമങ്ങൾ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഇറാൻ പതാകകളും ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും പച്ചയും കൊടികളുമേന്തി ലക്ഷക്കണക്കിന് ജനങ്ങളാണ് വിലാപയാത്രയിൽ അണിനിരന്നത്. അന്തരീക്ഷത്തിൽ പുകപടലങ്ങൾ നിറഞ്ഞതും ഫ്ലഡ്‌ലൈറ്റുകൾ തെളിച്ചതുമായ തെരുവുകളിലൂടെ ജനസാഗരത്തെ സാക്ഷിനിർത്തിയാണ് വിലാപയാത്ര കടന്നുപോയത്. വിലാപയാത്രയിൽ പ്രസംഗിച്ച പ്രമുഖ ഇറാനി കവി മുഹമ്മദ് റസൂലി, ട്രംപിനെ വധിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു. "നമ്മുടെ നേതാവിനെ കൊന്നവനെ നമ്മൾ എന്തുകൊണ്ട് കൊലപ്പെടുത്തുന്നില്ല? ലോകത്തിലെ ഏറ്റവും നികൃഷ്ടനായ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് നമുക്ക് അപമാനമാണ്," റസൂലി പറഞ്ഞു.

അതേസമയം ഇറാനിലെ മുഴുവൻ ഉന്നത നേതൃത്വവും ഈ വിലാപയാത്രയ്ക്കായി ഒത്തുകൂടിയിട്ടുണ്ടെന്നും, അമേരിക്ക വിചാരിച്ചാൽ ഒരൊറ്റ ആക്രമണത്തിൽ ഇവരെ മുഴുവൻ ഇല്ലാതാക്കാൻ കഴിയുമെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories