Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഉയർന്ന പോളിംഗ്; കണ്ണൂരിൽ സംഘർഷം, സിപിഐഎം പ്രവർത്തകന് കുത്തേറ്റു
വെബ് ടീം
posted on 09-04-2026
1 min read
vote2026

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ  ഒടുവിലത്തെ  കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 78.21 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. കോഴിക്കോട്ടും പാലക്കാട്ടും പോളിങ് 80 ശതമാനം കടന്നു. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്.

ജില്ലകളിലെ പോളിങ് ശതമാനം (ഇതുവരെ)

തിരുവനന്തപുരം–77.05%

കൊല്ലം– 76.27%

പത്തനംതിട്ട–70.76%

കോട്ടയം–74.57%

ആലപ്പുഴ-77.29%

എറണാകുളം-79.72%

തൃശൂർ-77.09%

പാലക്കാട്-80.47%

മലപ്പുറം-79.64%

കോഴിക്കോട്​-81.08%

വയനാട്​-78.81%

കണ്ണൂർ-78.38% 

കാരശ്ശേരി പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. കുമാരനെല്ലൂർ ജിഎൽപി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ജോലിയിലുണ്ടായിരുന്ന സന്തോഷ് സ്‌കറിയയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചു. നിലവിൽ ഇദ്ദേഹം ചികിത്സയിലാണെന്ന് അധികൃതർ പറഞ്ഞു.പയ്യന്നൂർ നിയോജകമണ്ഡലത്തിലെ കാനായി 61 ബൂത്തിൽ ഏജന്റ് ആയ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി മെംബർ സുരേഷ് കാനായിയെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. പരുക്കേറ്റ സുരേഷിനെ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലശ്ശേരി ഒളവിലത്ത് യുഡിഎഫ് പ്രവർത്തകനെ സിപിഎമ്മുകാർ ആക്രമിച്ചതായി പരാതി. കുടുംബവുമൊത്ത് തിരുമംഗലം എൽപി സ്കൂളിൽ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന സി.വി. സബാദിനെയാണ് ആക്രമിച്ചത്. കാറിന്റെ മുമ്പിൽ ബൈക്കിട്ടു തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. പരുക്കേറ്റ സബാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലശ്ശേരിയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. കോടിയേരി പൊതുവാച്ചേരിയിലെ അഫില ഹൗസിൽ മുഹമ്മദ് റിയാസ് (57) ആണ് മരിച്ചത്. മാടപ്പീടിക പാറാൽ എൽപി സ്കൂൾ 114 ാം ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങി കാറിൽ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തലശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories