Share this Article
News Malayalam 24x7
ലബനനില്‍ ഇസ്രയേല്‍ ആക്രമണം; 24 പേർ കൊല്ലപ്പെട്ടു
Lebanon Conflict

ലബനനിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ കൂടുതൽ ശക്തമാകുന്നു. തെക്കൻ ലബനനിൽ കഴിഞ്ഞ ദിവസമുണ്ടായ വിവിധ ആക്രമണങ്ങളിൽ 24 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സോട്ടാർ നദീതീരത്തും നബത്തിയയിലുമാണ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത്.

സോട്ടാർ നദീതീരത്ത് ഇസ്രയേൽ യുദ്ധവിമാനങ്ങൾ രണ്ട് പ്രമുഖ വ്യോമാക്രമണങ്ങൾ നടത്തിയതായാണ് വിവരം. നബത്തിയക്കും അൽ-ബസൂരിയ്ക്കും സമീപമുള്ള ഒരു കെട്ടിടത്തിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 23 കടന്നതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.


ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ലബനനിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ തീരുമാനിച്ചത്. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ലബനൻ ജനത കടുത്ത ഭീതിയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories