ഇറാന്റെ യുദ്ധവിമാനങ്ങൾക്ക് പാകിസ്ഥാൻ താവളമൊരുക്കിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാനെതിരെ അമേരിക്കയിൽ കടുത്ത വിമർശനം. പാകിസ്ഥാനെ ഒരു രീതിയിലും വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും റിപ്പബ്ലിക്കൻ സെനറ്ററുമായ ലിൻഡ്സെ ഗ്രഹാം തുറന്നടിച്ചു.
ഇറാന്റെ സൈനിക ആസ്തികൾക്കായി പാകിസ്ഥാൻ താവളങ്ങൾ വിട്ടുനൽകുകയാണെങ്കിൽ, മധ്യസ്ഥ ചർച്ചകൾക്കായി അമേരിക്കയ്ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഗ്രഹാം മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്റെ ഇരട്ടത്താപ്പ് മേഖലയിലെ സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്റെ നാല് യുദ്ധവിമാനങ്ങൾ പാകിസ്ഥാനിലെ നൂർ ഖാൻ വ്യോമതാവളത്തിലേക്ക് മാറ്റിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെ വിശ്വസിക്കരുതെന്ന നിലപാടുമായി മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.