Share this Article
News Malayalam 24x7
ഇറാനില്‍ സൗദി അറേബ്യ രഹസ്യ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്
Saudi Arabia Conducts Secret Strikes in Iran

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ സൗദി അറേബ്യ രഹസ്യ ആക്രമണങ്ങൾ നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ നേരത്തെ സൗദിക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയായാണ് ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

മാർച്ച് മാസം അവസാന വാരം വരെ സൗദി വ്യോമസേന ഇറാനിലെ വിവിധ താവളങ്ങളിൽ രഹസ്യമായി പ്രത്യാക്രമണം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥരെയും രണ്ട് ഇറാൻ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ, ആക്രമണം നടന്ന കൃത്യമായ സ്ഥലങ്ങളെക്കുറിച്ചോ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള ഔദ്യോഗിക സ്ഥിരീകരണം ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.


മേഖലയിൽ നടന്നുവരുന്ന സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അതീവ രഹസ്യമായാണ് ഈ സൈനിക നീക്കങ്ങൾ നടന്നത്. അമേരിക്ക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. സൗദിയുടെ നീക്കം ഇറാനെ പ്രകോപിപ്പിക്കാനും പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകാനും സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ആശങ്കപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories