Share this Article
News Malayalam 24x7
അയോധ്യ സംഭാവന കൊള്ള; SIT റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കുമെന്ന് സൂചന
Ayodhya Temple Donation Case

അയോധ്യ ക്ഷേത്ര ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ  റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചേക്കുമെന്ന് സൂചന. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ ഇതിനകം തന്നെ അന്വേഷണസംഘം പരിശോധിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വിശകലനം ചെയ്ത ശേഷമായിരിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആവശ്യമാണോ എന്ന് തീരുമാനിക്കുക.

കൂടാതെ, ചമ്പത് റായിക്കെതിരെ കേസെടുക്കുന്ന കാര്യത്തിലും ഈ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. ഈ മാസം 15 വരെയാണ് എസ്‌ഐടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. സംസ്ഥാന സര്‍ക്കാരും അന്വേഷണ സംഘവും നിലവിലെ എട്ട് പ്രതികളില്‍ നിന്ന് കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതിയും അറിയിച്ചിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories