Share this Article
News Malayalam 24x7
ശബരിമല തന്ത്രിയായി ബ്രഹ്‌മദത്തനെ നിയമിക്കാന്‍ തീരുമാനം
Kandararu Brahmadathan

ശബരിമലയിലെ പുതിയ തന്ത്രിയായി കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ബോർഡ് യോഗത്തിൽ ഉയർന്ന അന്തിമ തീരുമാനം വരുന്ന തിങ്കളാഴ്ച കേരള ഹൈക്കോടതിയെ രേഖാമൂലം അറിയിക്കും.

പുതിയ തന്ത്രിയായി നിയമിതനാകുന്ന കണ്ഠരര് ബ്രഹ്മദത്തൻ വരാനിരിക്കുന്ന ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ശബരിമല തന്ത്രിയായി ഔദ്യോഗികമായി ചുമതലയേൽക്കും. തന്ത്രിസ്ഥാനം വഹിക്കാൻ ബ്രഹ്മദത്തൻ എല്ലാവിധ താന്ത്രിക ചടങ്ങുകളിലും യോഗ്യനാണെന്ന് മൂന്നംഗ വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ ഈ നിർണ്ണായക പ്രഖ്യാപനം.

ആരോഗ്യപരമായ പ്രയാസങ്ങൾ മൂലം തന്ത്രിസ്ഥാനത്ത് തുടരാൻ സാധിക്കില്ലെന്നും തനിക്ക് പകരം മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കണ്ഠരര് രാജീവരു ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. തുടർന്ന് വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് പൂർണ്ണമായും അംഗീകരിച്ചാണ് ദേവസ്വം ബോർഡ് ബ്രഹ്മദത്തനെ തന്ത്രിയായി നിയമിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories