Share this Article
News Malayalam 24x7
വന്ദേ മാതരം മുഴുവൻ വായിച്ചില്ല; ലോക്‌ഭവൻ നിർദേശം തള്ളി സർക്കാർ
Kerala Government Declines Raj Bhavan's Request to Play Full Vande Mataram in Assembly

നിയമസഭയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന രാജ്ഭവന്റെ ആവശ്യം സംസ്ഥാന സർക്കാർ തള്ളി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രമാണ് പൊലീസ് ബാൻഡ് വായിച്ചത്. ഗാനം പൂർണ്ണമായി കേൾപ്പിക്കണമെന്ന ഗവർണറുടെ ഓഫീസിന്റെ നിർദ്ദേശമാണ് സർക്കാർ നിരസിച്ചത്.

നേരത്തെ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ ആലപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതേത്തുടർന്നാണ് ഇത്തവണ ആദ്യ ഭാഗം മാത്രം മതിയെന്ന മുൻ നിലപാടിൽ സർക്കാർ ഉറച്ചുനിന്നത്.


നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് വന്ദേമാതരം ആലപിച്ചുകൊണ്ട് സഭാ നടപടികൾക്ക് തുടക്കം കുറിക്കുന്നത്. സാധാരണയായി ദേശീയഗാനം ആലപിച്ചാണ് സഭാനടപടികൾ ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ വന്ദേമാതരത്തിന്റെ ആദ്യ ഭാഗം പൊലീസ് ബാൻഡ് വായിച്ചുകൊണ്ട് സഭ ആരംഭിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories