Share this Article
News Malayalam 24x7
മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി ധനപാലന്‍ അന്തരിച്ചു
Congress Leader KP Dhanapalan

മുൻ പാർലമെന്റ് അംഗവും കെ.പി.സി.സി മുൻ ഭാരവാഹിയുമായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ധനപാലൻ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

എറണാകുളം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാളായ അദ്ദേഹം കെ.എസ്.യു-വിലൂടെയാണ് സജീവ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന അദ്ദേഹം പിന്നീട് കെ.പി.സി.സി ഭാരവാഹിത്വമടക്കമുള്ള നിർണായക ചുമതലകൾ കോൺഗ്രസ് പാർട്ടിയിൽ വഹിച്ചിട്ടുണ്ട്.


2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories