Share this Article
News Malayalam 24x7
ശ്വേതയ്‌ക്കെതിരെ 'അമ്മ'യിൽ പടയൊരുക്കം
AMMA Association News

താരസംഘടനയായ 'അമ്മ'യിൽ (AMMA) നടി ശ്വേത മേനോനെതിരെ ഒരു വിഭാഗം അംഗങ്ങൾക്കിടയിൽ പടയൊരുക്കം ശക്തമാകുന്നു. സംഘടനയിലെ വനിതാ അംഗങ്ങളുടെ കൂട്ടായ്മയായ 'പെൺമക്കൾ' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ശ്വേതയ്ക്കെതിരെ അഭിപ്രായരൂപീകരണം നടത്തുന്നതിന്റെ ചാറ്റുകളും ശബ്ദരേഖകളും പുറത്തുവന്നു.

ശ്വേത മേനോൻ പദവിയിൽ തുടരണമോ അതോ പുതിയ തെരഞ്ഞെടുപ്പ് നടത്തണമോ എന്ന വിഷയത്തിലാണ് വാട്സാപ്പ് ഗ്രൂപ്പിൽ വോട്ടെടുപ്പും ചർച്ചകളും പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് വേണമെന്നുള്ളവർ '1' എന്നും, ശ്വേത തുടരണമെന്നുള്ളവർ '2' എന്നും ഓപ്ഷൻ നൽകി അഭിപ്രായം രേഖപ്പെടുത്താനാണ് ഗ്രൂപ്പിൽ നിർദ്ദേശം നൽകിയിട്ടുള്ളത്.


ശ്വേതയെ നേരത്തെ ഈ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വനിതാ അംഗങ്ങളെ ഒന്നിപ്പിച്ച് തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ഗ്രൂപ്പിലൂടെ നീക്കം നടക്കുന്നത്. നടി മാലാ പാർവതി ഉൾപ്പെടെയുള്ള അംഗങ്ങളുടെ ശബ്ദരേഖകളാണ് നിലവിൽ പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കൂട്ടമായി നിലപാട് സ്വീകരിക്കാനാണ് ഇവരുടെ ശ്രമം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories