Share this Article
News Malayalam 24x7
CMRL കേസില്‍ വീണയ്‌ക്കെതിരെ കൂടുതല്‍ തെളിവ്
CMRL Case

സി.എം.ആർ.എൽ (CMRL) സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും അവരുടെ സ്ഥാപനമായ എക്‌സാലോജിക്കിനുമെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ED). ഇൻവോയ്‌സ് നൽകുന്നതിന് മുൻപ് തന്നെ സി.എം.ആർ.എല്ലിൽ നിന്ന് 45 ലക്ഷം രൂപ വീണയ്ക്ക് കൈമാറിയതായി ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഈ പണം നൽകിയിട്ടുള്ളത്.

സേവനങ്ങളൊന്നും നൽകാതെയാണ് പണം നൽകിയതെന്ന് സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്ത മൊഴി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തുക നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സി.എം.ആർ.എല്ലിന്റെ തട്ടിപ്പ് രീതികളും ഇ.ഡി പുറത്തുവിട്ടിട്ടുണ്ട്. ചരക്കുനീക്കത്തിന്റെ ചെലവ് എന്ന പേരിൽ ട്രാൻസ്പോർട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയും 7% കമ്മീഷൻ നൽകിയ ശേഷം ബാക്കി തുക കമ്പനി അക്കൗണ്ടിലേക്ക് തിരിച്ചെടുക്കുകയുമായിരുന്നു. സംഭവത്തിൽ വീണ വിജയൻ അടക്കമുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡി കടക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories