Share this Article
News Malayalam 24x7
ഇന്ധന പ്രതിസന്ധി; നടപടിയുമായി പ്രധാനമന്ത്രി
Directs SPG to Reduce Convoy Size by 50% to Save Fuel

രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെ സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വാഹനവ്യൂഹത്തിലെ (Convoy) വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനാണ് (SPG) ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.

വാഹനവ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നും നിലവിലുള്ളവ ഇലക്ട്രിക് രീതിയിലേക്ക് മാറ്റണമെന്നുമാണ് നിർദ്ദേശം. രാജ്യത്ത് ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനായി വർക്ക് ഫ്രം ഹോം രീതിയും പൊതുഗതാഗത സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ധന പ്രതിസന്ധി നേരിടുന്നതിനും പരിസ്ഥിതി സൗഹൃദപരമായ നടപടികൾക്കും തുടക്കമിടാൻ പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories