Share this Article
News Malayalam 24x7
നീറ്റ് പരീക്ഷാ ക്രമക്കേട്: എൻടിഎ മുൻ പാനൽ അംഗവും പ്രൊഫസറും അറസ്റ്റിൽ
NEET Case

രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് (NEET) പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ശക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖരെ കൂടി സിബിഐ ഇന്ന് അറസ്റ്റ് ചെയ്തു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പാനൽ അംഗമായിരുന്ന മനീഷ് ഗുരുനാഥ് മന്ദാരെ, കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണി എന്നിവരാണ് പുതുതായി പിടിയിലായത്.

പുണെ സ്വദേശിയായ മനീഷ് ഗുരുനാഥ് ബയോളജി അധ്യാപികയാണ്. എൻടിഎയുടെ പാനലിൽ ഇവർ അംഗമായിരുന്നു. പിടിയിലായ രണ്ടാമത്തെ വ്യക്തി പി.വി. കുൽക്കർണി, പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കുന്ന സംഘത്തിലെ അംഗമായിരുന്നു. ഇതോടെ പരീക്ഷാ ക്രമക്കേടിലെ ഉന്നതതല ബന്ധങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്. കൂടുതൽ ഉന്നതർക്ക് ഇതിൽ പങ്കുണ്ടോ എന്ന് സിബിഐ പരിശോധിച്ചു വരികയാണ്.


പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ (NSUI) എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എത്രയും വേഗം രാജിവെക്കണമെന്നും, എൻടിഎ മേധാവിയെ പുറത്താക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.


വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടുന്ന ഇത്തരം ക്രമക്കേടുകൾ അനുവദിക്കാനാവില്ലെന്നും കേസിൽ സുതാര്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories