Share this Article
News Malayalam 24x7
കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു
Indian Army Cheetah Helicopter Crashes in Ladakh, 3 Injured

ലഡാക്കിലെ ലേയ്ക്ക് സമീപം കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നു വീണു. അപകടത്തിൽ മേജർ ജനറൽ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ലഡാക്കിലെ താങ്സ്റ്റെ പർവ്വത നിരകളിലാണ് ഹെലികോപ്റ്റർ തകർന്നത്.

പ്രദേശത്തെ കഠിനമായ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയുമാണ് ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടമായി തകരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഹെലികോപ്റ്റർ പൂർണ്ണമായും തകർന്നു തരിപ്പണമായി. ഉദ്യോഗസ്ഥർ അത്ഭുതകരമായാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് സൈന്യം പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ കരസേന ഉത്തരവിട്ടിട്ടുണ്ട്.


ലഡാക്ക്, സിയാച്ചിൻ തുടങ്ങിയ അതിശൈത്യ മേഖലകളിൽ പ്രധാനമായും നിരീക്ഷണ ആവശ്യങ്ങൾക്കും, സൈനികർക്ക് ആവശ്യമായ അത്യാവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും, അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കുമായാണ് സൈന്യം പ്രധാനമായും ചീറ്റ, ചേതക് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories