അമേരിക്കൻ ഗ്രീൻ കാർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പുതിയ നിബന്ധനകളുമായി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS). ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന വിദേശികൾ അപേക്ഷ സമർപ്പിക്കുന്നതിനായി സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നാണ് പുതിയ വ്യവസ്ഥ. ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനം ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ തിരിച്ചടിയാകും.
നിലവിൽ എച്ച് വൺ ബി (H-1B), എൽ വൺ (L-1) തുടങ്ങിയ വിസകളിൽ അമേരിക്കയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ നിയമം പ്രധാനമായും വെല്ലുവിളിയാകുന്നത്. അമേരിക്കയിൽ തുടർന്നുകൊണ്ട് തന്നെ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. ഇനി മുതൽ അപേക്ഷകൾ സ്വന്തം നാട്ടിൽ പോയി മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
അതേസമയം, അസാധാരണവും സവിശേഷവുമായ സാഹചര്യങ്ങൾ നേരിടുന്ന അപേക്ഷകർക്ക് ഈ നിബന്ധനകളിൽ ഇളവുകൾ അനുവദിക്കുമെന്നും ഇമിഗ്രേഷൻ സർവീസ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഭൂരിഭാഗം അപേക്ഷകർക്കും പുതിയ നിയമം കനത്ത പ്രതിസന്ധി സൃഷ്ടിക്കും.