Share this Article
News Malayalam 24x7
പ്രതിപക്ഷപാർട്ടികളെ തകർക്കാൻ ബിജെപി കേന്ദ്രഏജൻസികളെ ദുരുപയോ​ഗിക്കുന്നു, ഇ ഡി നീക്കം കോൺ​ഗ്രസ്-ബിജെപി ബന്ധത്തെക്കുറിച്ച് ചോദ്യം ഉയർത്തുന്നതെന്ന് കെജ്‍രിവാൾ,"; പിണറായി വിജയനെ വേട്ടയാടുന്നുവെന്ന് എം.കെ. സ്റ്റാലിൻ
വെബ് ടീം
posted on 27-05-2026
1 min read
kejriwal and stalin

ചെന്നൈ: മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് എതിരേ ശക്തമായ പ്രതിഷേധവുമായി  എഎപി നേതാവും ഡൽഹി മുൻമുഖ്യമന്ത്രിയുമായ  അരവിന്ദ് കെജ്‌രിവാളും തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും. പ്രതിപക്ഷപാർടികളെ തകർക്കാൻ ബിജെപി കേന്ദ്രഏജൻസികളെ ദുരുപയോ​ഗിക്കുകയാണെന്ന് കെജ്‍രിവാൾ പറഞ്ഞു. ജനാധിപത്യത്തെ തകർക്കുന്ന നീക്കമാണിതെന്നും കെജ്‍രിവാൾ സോഷ്യൽമീഡിയ പോസ്റ്റിൽ പ്രതികരിച്ചു.പിണറായിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് കോൺ​ഗ്രസ് പരാതിപ്പെട്ടതിന് പിന്നാലെ പൊടുന്നനെയാണ് ഇ ഡിയുടെ നീക്കമുണ്ടായത്. ഇത് കോൺ​ഗ്രസ്-ബിജെപി ബന്ധത്തെക്കുറിച്ച് ​ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും കെജ്‍‍രിവാൾ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണെന്നും ഇത് ഗുരുതരമായ ആശങ്ക ഉയർത്തുന്നുണ്ടെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories