Share this Article
News Malayalam 24x7
ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം
US-Iran Tensions

ഇറാനെതിരെ വീണ്ടും സൈനിക നടപടിയുമായി അമേരിക്ക രംഗത്ത്. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. തങ്ങൾക്ക് നേരെ പ്രതിരോധ ഭീഷണി ഉയർത്തിയ ഇറാന്റെ നിരവധി ഡ്രോണുകൾ പ്രത്യാക്രമണത്തിലൂടെ വെടിവെച്ചിട്ടതായി യു.എസ് അവകാശപ്പെടുന്നു.

മേഖലയിലെ തന്ത്രപ്രധാന പാതയായ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഏതെങ്കിലും രാജ്യം ഏകപക്ഷീയമായി ഏറ്റെടുക്കുന്നത് തടയുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമൂസ് അന്താരാഷ്ട്ര ജലാതിർത്തിയാണെന്നും അതിന്റെ മേൽ പൂർണ്ണ നിയന്ത്രണം സ്ഥാപിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമാധാന ചർച്ചകൾ ഒരു ഭാഗത്ത് പുരോഗമിക്കുമ്പോഴും ഹോർമൂസിന്റെ നിയന്ത്രണം തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് ഇറാൻ മുന്നോട്ട് പോകുന്നത്.


ഇറാൻ കൈവശം വെച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം യു.എസിന് കൈമാറിയാൽ ഇറാനെതിരെയുള്ള ഉപരോധങ്ങൾ പിൻവലിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ട്രംപ് തള്ളി. ഉപരോധങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നാണ് യു.എസ് വ്യക്തമാക്കുന്നത്. ചർച്ചകൾക്കിടയിലും തുടരുന്ന യു.എസ് സൈനിക നടപടികൾ പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക വർദ്ധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories