ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ നടത്താൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഫെബ്രുവരി 28-ന് അമേരിക്ക-ഇസ്രായേൽ സൈനിക സംഘർഷത്തിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. തുടർന്ന് ഏപ്രിൽ മാസത്തിൽ സംസ്കാര ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ ഭരണം നിയന്ത്രിച്ചിരുന്ന പരമോന്നത നേതാവാണ് ആയത്തുള്ള അലി ഖമേനി. സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക അയവ് വന്നതോടെയാണ് ഇപ്പോൾ സംസ്കാര ചടങ്ങുകൾ വിപുലമായ രീതിയിൽ നടത്തുന്നതിനായി ഇറാൻ ഭരണകൂടം തയ്യാറെടുക്കുന്നത്. ചടങ്ങുകളുടെ തീയതിയും സമയവും ഇറാൻ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.