Share this Article
News Malayalam 24x7
വീണ്ടും വിദ്യാർത്ഥികളെ വലച്ച് CBSE
CBSE Class 12 Re-Evaluation Portal Down

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനായുള്ള (Re-evaluation) ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള വെബ്സൈറ്റ് വീണ്ടും തകരാറിലായി. സാങ്കേതിക പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിച്ചുകൊണ്ട് കുറ്റമറ്റ രീതിയിൽ ഇന്ന് മുതൽ വെബ്സൈറ്റ് പ്രവർത്തനക്ഷമമാകുമെന്ന് സിബിഎസ്ഇ അധികൃതർ അറിയിച്ചിരുന്നെങ്കിലും അപേക്ഷ സമർപ്പിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് നിരാശയായിരുന്നു ഫലം. വെബ്സൈറ്റ് പേജ് ലോഡ് ചെയ്യാതെ മണിക്കൂറുകളോളം വട്ടം കറങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്.

നേരത്തെ വെബ്സൈറ്റിൽ നേരിട്ട സുരക്ഷാ പ്രശ്നങ്ങളും തകരാറുകളും പരിഹരിക്കുന്നതിനായി ഐഐടി (IIT) കളിൽ നിന്നുള്ള വിദഗ്ദ്ധരെയും വിവിധ സർക്കാർ വകുപ്പുകളിലെ സൈബർ സുരക്ഷാ വിദഗ്ദ്ധരെയും നിയോഗിച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. വെബ്സൈറ്റ് പൂർണ്ണ സജ്ജമാണെന്നും ഇന്ന് മുതൽ അപേക്ഷകൾ നൽകിത്തുടങ്ങാമെന്നുമായിരുന്നു സിബിഎസ്ഇയുടെ ഔദ്യോഗിക അറിയിപ്പ്. എന്നാൽ അപേക്ഷാ നടപടികൾ ആരംഭിച്ചതോടെ സൈറ്റ് വീണ്ടും പ്രവർത്തനരഹിതമായി.


അപേക്ഷ സമർപ്പിക്കാൻ നിശ്ചിത സമയം മാത്രമേ ഉള്ളൂ എന്നതിനാൽ വെബ്സൈറ്റ് പ്രവർത്തനരഹിതമായത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സാങ്കേതിക തകരാറുകൾ അടിയന്തരമായി പരിഹരിച്ച് എത്രയും വേഗം വെബ്സൈറ്റ് പൂർണ്ണ തോതിൽ സജ്ജമാക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories