Share this Article
News Malayalam 24x7
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വീണ്ടുംചര്‍ച്ചയാക്കാന്‍ ബിജെപി
One Nation One Election Bill

രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയും മണ്ഡല പുനർനിർണ്ണയ ബില്ലും വീണ്ടും പാർലമെന്റിൽ കൊണ്ടുവരാൻ ബിജെപി നീക്കം സജീവമാക്കുന്നു. 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ നിർണായക നിയമനിർമ്മാണങ്ങൾ പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പ്രതിപക്ഷ മുന്നണിയിലെ ഭിന്നതകൾ പരമാവധി പ്രയോജനപ്പെടുത്തി ബില്ലുകൾ പാസാക്കിയെടുക്കാനാണ് ഭരണപക്ഷത്തിന്റെ ആലോചന.

ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ (DMK) യുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (TMC) ആഭ്യന്തര ഭിന്നതകൾ ഉടലെടുത്തേക്കുമെന്നും, ഇത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കുമെന്നും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. പ്രതിപക്ഷ കക്ഷികൾക്കിടയിലെ ഇത്തരം വിയോജിപ്പുകൾ മുതലെടുത്ത് പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.


നേരത്തെ ഏപ്രിലിൽ ലോക്സഭയിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കൂടുതൽ വ്യക്തതയുള്ള പുതിയ മണ്ഡല പുനർനിർണ്ണയ (ഡീലിമിറ്റേഷൻ) ബിൽ തയ്യാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികൾ തുടങ്ങിയത്. വരും സമ്മേളനങ്ങളിൽ ബില്ലുകൾ വീണ്ടും സഭയിലെത്തിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories