Share this Article
News Malayalam 24x7
പുതിയ 5 ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍
Supreme Court of India: Centre Appoints Five New Judges

സുപ്രീംകോടതിയിലേക്ക് പുതിയ അഞ്ച് ജഡ്ജിമാരെ നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. സുപ്രീംകോടതി കൊളീജിയം സമർപ്പിച്ച ശുപാർശ നിയമമന്ത്രാലയം അംഗീകരിക്കുകയായിരുന്നു. വിവിധ ഹൈക്കോടതികളിൽ നിന്നുള്ള നാല് ചീഫ് ജസ്റ്റിസുമാരും സുപ്രീംകോടതിയിലെ ഒരു മുതിർന്ന അഭിഭാഷകയുമാണ് പുതുതായി നിയമിതരായത്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആർ. ചന്ദ്രശേഖർ, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ, ജമ്മു കശ്മീർ ചീഫ് ജസ്റ്റിസ് അരുൺ പള്ളി എന്നിവരാണ് ഹൈക്കോടതികളിൽ നിന്നും നിയമനം ലഭിച്ച ചീഫ് ജസ്റ്റിസുമാർ. ഇവരെ കൂടാതെ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകയായ വി. മോഹനയെയും പുതിയ ജഡ്ജിയായി നിയമിച്ചിട്ടുണ്ട്.


പുതിയ നിയമനങ്ങളോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ആകെ എണ്ണം 38 ആയി ഉയരും. കൊളീജിയം സമർപ്പിച്ച ശുപാർശകളിൽ കേന്ദ്ര സർക്കാരും നിയമ മന്ത്രാലയവും ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് അന്തിമ വിജ്ഞാപനം ഇറക്കിയത്. പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഉടൻ തന്നെ നടക്കുമെന്നാണ് വിവരങ്ങൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories